Thursday, 16 February 2017

Kadalundi Tourism Promoters - Green Island Tourism Kadalundi

KADALUNDI TOURISM PROMOTERS

Green Island Tourism Kadalundi



Our Service:

BOATING
SIGHTSEEING
MANGROOVE FOREST VISIT
BIRD SANCTUARY VISIT
SPECIAL SEA FOOD

Green Island Tourism
Near Kadalundi Bird Sanctuary
Railway Station Road, Kadalundi,
Kozhikode Kerala - 673302

email: info@greenislandtourism.in,  greenislandtourism@gmail.com
website: www.greenislandtourism.in

Online Booking for Kadalundi Tourism Started Visit
www.greenislandtourism.in


Contact Number:  9539 338 338
                            9447 192 053
                            9526 90 28 90

Thursday, 2 February 2017

Bird Sanctuary


പക്ഷിസമ്പത്തില്‍ അനുഗ്രഹീതമായ പ്രദേശമാണ് കടലുണ്ടി. തദ്ദേശീയ പക്ഷികള്‍ക്കു പുറമെ വിദൂരദേശങ്ങളില്‍ നിന്നു പോലും കൂട്ടമായെത്തുന്ന വിവിധയിനം ദേശാടനപക്ഷികളുടെ തീറ്റപ്പാടങ്ങളും പ്രജനന കേന്ദ്രങ്ങളുമാണിവിടം.പ്രഗത്ഭ പക്ഷിനിരീക്ഷകരായ അഡ്വ.നമശിവായം, പി കെ ഉത്തമന്‍ തുടങ്ങിയവര്‍ 1970ല്‍ ഇവിടെ നടത്തിയ പക്ഷിനിരീക്ഷണവും പഠനവും നിരവധി പക്ഷിനിരീക്ഷകരിലൂടെ ഇന്നും തുടരുന്നു.

ഏതാണ്ട്. 135ല്‍ അധികം ഇനം പക്ഷികള്‍ ഇവിടെ ഉള്ളതായി പറയുന്നു. ഇതില്‍ പലതും അപൂര്‍വ ദേശാടനപക്ഷികളും വംശനാശഭീഷണി നേരിടുന്നവയും പ്രത്യേകസംരക്ഷണം അര്‍ഹിക്കുന്നവയുമാണ്. പ്രശസ്ത പക്ഷിശാസ്ത്രജ്ഞരായ ഡോ സലിം അലി, പ്രഫ നീലകണ്ഠന്‍ എന്നിവരുടെ കണ്ടെത്തലുകള്‍ക്കു ശേഷം കേരളത്തില്‍ കണ്ടെത്തിയ 11 ഇനം ദേശാടനപക്ഷികളും കടലുണ്ടിയില്‍ നിന്നായിരുന്നുവെന്നത് ഈ പ്രദേശത്തിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.



ചില പ്രധാനദേശാടനപക്ഷികള്‍

കടലുണ്ടി ആള
ചെറിയ കടല്‍ക്കാക്ക
തവിട്ടുതലയന്‍ കടല്‍ക്കാക്ക
ചോരക്കാലി
പച്ചക്കാലി
നീര്‍ക്കാട
പൊന്‍മണല്‍കോഴി
പാമീര്‍ മണല്‍കോഴി
വലിയ മണല്‍കോഴി
തെറ്റികൊക്കന്‍
വാള്‍ കൊക്കന്‍
ചേരാകൊക്കന്‍
കരടി കൊക്കന്‍
തിരക്കാട
വലിയ കടല്‍കാക്ക
ഞണ്ടുണ്ണി
പുള്ളിക്കാട കൊക്ക്
ചാരമണല്‍കോഴി
പട്ടവാലന്‍ ഗോഡ്‌വിറ്റ്
വരവാലന്‍ ഗോഡ്‌വിറ്റ്

പക്ഷിനിരീക്ഷണ സ്ഥലങ്ങള്‍: പനയമാട്, മണ്ണാന്‍മാട്, തട്ടാന്‍ചുറ്റിമാട്.

Kadalundi Vallikunnu Community Reserve

കടലുണ്ടിവള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്


പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കടലുണ്ടിവള്ളിക്കുന്ന് ഗ്രാമങ്ങള്‍ ഭാരതത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറികഴിഞ്ഞിരിക്കുന്നു. 2007 ഒക്ടോബര്‍ 18ലെ കടലുണ്ടിവള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിന്റെ രൂപീകരണപ്രഖ്യാപനം ചരിത്രത്തിലെ ഒരു നാഴികകല്ലാണ്. കേരളത്തിലെ പ്രഥമ കമ്യൂണിറ്റി റിസര്‍വിന്റെ രൂപീകരണപ്രഖ്യാപന ദിനമായ ഈ സുദിനം എന്നെന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യും.
കടലുണ്ടി വള്ളിക്കുന്ന് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കടലുണ്ടി അഴീമുഖം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒരു പ്രത്യേക ജൈവ വ്യവസ്ഥയുടെ ഭാഗമാണ്. അഴീമുഖവും പുഴയും മണല്‍തിട്ടുകളും വേലിയേറ്റ വേലിയിറക്ക പ്രതിഭാസവും കണ്ടല്‍കാടുകളും തീര സമതല പ്രദേശങ്ങളും മറ്റും ജൈവവൈവിധ്യത്തിന് കളമൊരുക്കുന്നു. വിദൂരദേശങ്ങളില്‍ നിന്നും വരുന്ന നിരവധിയിനം ദേശാടനപക്ഷികളുടെ താവളമാണിവിടം. കൂടാതെ അനേകയിനം മല്‍സ്യങ്ങള്‍, ഞണ്ടുകള്‍, തവളകള്‍, കടലാമകള്‍ ഉള്‍പ്പെടെയുള്ള ഉരഗങ്ങള്‍ സസ്തനികള്‍ മുതലായവയുടെ ആവാസകേന്ദ്രം കൂടിയാണിത്. തദ്ദേശീയരായ ജനതയുടെ പരമ്പരാഗതവും സാംസ്‌കാരികവുമായ പൈതൃകത്തെയും മൂല്യങ്ങളെയും സംരക്ഷിക്കാന്‍ കൂടിയുള്ള ഈ സാമൂഹ്യ കൂട്ടായ്മ സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിനു തന്നെ മാതൃകയാണ്.
കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലും ഉള്‍പ്പെടുന്ന ഏതാണ്ട് 150 ഹെക്ടര്‍ സ്ഥലമാണ് കടലുണ്ടികമ്യൂണിറ്റി റിസര്‍വിന്റെ പരിധിയില്‍ വരുന്നത്. ഇത് യഥാക്രമം കോഴിക്കോട്, തിരൂരങ്ങാടി എന്നീ രണ്ടു താലൂക്കുകളിലെ കടലുണ്ടി, വള്ളിക്കുന്ന് വില്ലേജുകളില്‍ പെടുന്നു.
കണ്ടല്‍ വനങ്ങള്‍ എന്നറിയപ്പെടുന്ന പ്രത്യേകതരം വനങ്ങള്‍ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന നിത്യഹരിത വനങ്ങളാണ്. പുഴയും കടലും ചേരുന്ന ഭാഗങ്ങള്‍ക്കടുത്ത് ഉപ്പുകലര്‍ന്ന വെള്ളത്തില്‍ കണ്ടല്‍ചെടികള്‍ സമൃദ്ധമായി വളരുന്നു. വേലിയേറ്റസമയത്ത് ജലാവൃതമായും വേലിയിറക്കസമയത്ത് അനാവൃതമായും കാണുന്ന ചതുപ്പുനിലങ്ങളിലെ കണ്ടല്‍കാടുകളുടെ സമൃദ്ധി ഇവിടത്തെ ഒരു പ്രത്യേകതയാണ്. കണ്ടല്‍കാടുകളെ നേരിട്ടറിയാനും ആസ്വദിക്കാനും പഠനഗവേഷണങ്ങള്‍ നടത്താനും സൗകര്യപ്രദമാണിവിടം.
കണ്ടല്‍ വനങ്ങള്‍മണ്ണാന്‍മാട്, സി.പി തുരുത്ത്, പനയംമാട്, ബാലാതുരുത്ത്

Kadalundi Tourism Island

അനന്ത സാധ്യതകളുമായി കടലുണ്ടി ടൂറിസം ഐലന്റ്
അനില്‍മാരാത്ത്


കടലുണ്ടിയുടെ പൈതൃകവും സംസ്‌കാരവും പ്രശസ്തവും സമ്പന്നവുമാണ്. ചരിത്രവും പ്രകൃതി സൗന്ദര്യവും കടലുണ്ടിക്ക് ലഭിച്ച ഒരപൂര്‍വ്വ വരദാനവും കടലുണ്ടിയുടെ ടൂറിസം രംഗത്തെ അനന്ത സാധ്യതകള്‍ വികസിപ്പിക്കണമെന്ന ആശയാഭിലാഷങ്ങള്‍ക്ക് പഴക്കമേറെയുണ്ട്. കടലുണ്ടി പക്ഷിസങ്കേതത്തെ മുന്‍ നിര്‍ത്തിയാണ് അത്തരം ആലോചനകള്‍ നടന്നത്. ഒറ്റപ്പെട്ടതും കൂട്ടായ്മയോടുമുള്ള ശ്രമങ്ങളുടെയും സ്വപ്‌നങ്ങളുടെയും സാക്ഷാത്ക്കരണമായിരുന്നു വനം വകുപ്പിന്റെ കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ്വ് സമര്‍പ്പണം.
കേരളത്തിലെ ഗ്രാമങ്ങളിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് വിഭാവന ചെയ്തതാണ് ?ഭഎന്റെ ഗ്രാമം സൗഹൃദ ഗ്രാമ പദ്ധതതി. ഈ പദ്ധതിയുമായി ബന്ധപ്പെടുത്തി കൊണ്ടാണ് ഭകടലുണ്ടി ടൂറിസം ഐലന്റ്’ എന്ന അര്‍ത്തവത്തായ നാമധേയത്തിനും പദ്ധതിക്കും കടലുണ്ടി പഞ്ചായത്ത് രൂപം നല്കിയിട്ടുള്ളത്. കടലുണ്ടി
ഗ്രാമപഞ്ചായത്തിന്റെ ഭാവനപരമായ ചുവടുവെപ്പുകള്‍ക്ക് സഹായകരമാവുന്ന രീതിയില്‍ ബഹു. ടൂറിസം വകുപ്പു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. വി. ബാലന്‍, ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ചായിച്ചുട്ടി, ജില്ലാ കലക്ടര്‍ ഡോ. എ. ജയതിലക്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബി. ആനന്ദ് തുടങ്ങിയവരുടെ ശ്രമകരമായ ഇടപെടലുകളും സഹായവും ഭകടലുണ്ടി ടൂറിസം ഐലന്റ്’ സ്‌ക്ഷാത്കരിക്കാന്‍ കഴിയുമെന്നതിമുള്ള ശുഭകരമായ സൂചനകളാണ്.ആഗ്രോ ടൂറിസം, അക്കാദമിക് ടൂറിസം, അഡ്വഞ്ചര്‍
ടൂറിസം, നേച്ചര്‍ ടൂറിസം, സഫാരി ടൂറിസം, മണ്‍സൂണ്‍ ടൂറിസം, കോണ്‍ടാക്ട് ടൂറിസം, ഹെല്‍ത്ത് ടൂറിസം, ജോബ് ടൂറിസം, പില്‍ഗ്രി ടൂറിസം, ഇക്കോ ടൂറിസം, സെമിത്തേരി ടൂറിസം, തുടങ്ങിയ പ്രത്യേകം ലക്ഷ്യങ്ങളില്‍ തുടങ്ങിയ ടൂറിസത്തിന് കേരളത്തില്‍ അംഗീകാരം ഏറി വരികയാണ്.
??ട്രക്കിംഗ്, പക്ഷിനിരീക്ഷണം, നേച്ചര്‍ ഫോട്ടോഗ്രാഫി, വൈല്‍ഡ് ലൈഫ് സഫാരി ക്യാമ്പിംഗ്, പര്‍വ്വതാരോഹണം, റിവര്‍ റാഫ്റ്റിംഗ്, കാനോയിംഗ് സസ്യജന്തുശാസ്ത്ര പഠനം എന്നിവയെല്ലാം നിരീക്ഷണ
പരീക്ഷണവിധേയമാകുന്നതിനായി എത്തുന്ന പ്രകൃതി സ്‌നേഹികളായ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കഥകളി, ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം, തെയ്യം, തിറ, പടയണി, കൂത്ത്, കൂടിയാട്ടം, കാവടിയാട്ടം, എന്നിവയും തനതു പാരമ്പര്യ ആയോധനകലകളായ പരിചമുട്ട്, കളരിപ്പയറ്റ് എന്നിവയും നാടന്‍കലകളായ നാടോടി നൃത്തം, മാര്‍ഗ്ഗം കളി, കടുവ കളി, പാവകളിയും ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്.
ക്ലാസ്സിക്കല്‍, നാടന്‍ കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് കേരളത്തിലെ ഇരുപത്തിനാല്
കേന്ദ്രങ്ങളില്‍ ഭഉത്സവം’ പരിപാടി ഒരുക്കുകയുണ്ടായി.
നമ്മുടെ പരമ്പരാഗത ആയൂര്‍വ്വേദ ചികിത്സാ രീതി മണ്‍സൂണ്‍ ടൂറിസവുമായി ബന്ധപ്പെട്ടതാണ്. ആയൂര്‍വ്വേദ ചികിത്സയെ ശാസ്ത്രബോധത്തോടെ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം. ഹെല്‍ത്ത് ടൂറിസം വിവിധ ടൂറിസ്റ്റ് റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട് പ്രചാരം നേടുമ്പോഴും തിരുമ്മല്‍, കിഴി, വിയര്‍പ്പിക്കല്‍, രസായന ചികിത്സകള്‍ എന്നിവ ചെയ്യുന്നവരുടെ എണ്ണവും കൂടിവരികയാണ്.
പുരാതന സ്മാരകങ്ങള്‍, വാസ്തുവിദ്യകളായ നാലുകെട്ട്, എട്ടുകെട്ട്,
എന്നിവയെല്ലാം ടൂറിസ്റ്റുകള്‍ക്ക് കൗതുകം പകരുന്നതാണ്. ഓരോ
പ്രദേശത്തെയും മരണപ്പെട്ട പൂര്‍വ്വികരെത്തേടിയുള്ള യാത്രയാണ് സെമിത്തേരി ടൂറിസം.
ഗുഹാചിത്രങ്ങള്‍, മുനിയറകള്‍ ഉള്‍പ്പെടെയുള്ള ചരിത്രാവശിഷ്ടങ്ങള്‍
കേരളത്തിലുടനീളമുണ്ട്. ഇത്തരത്തിലുള്ള വൈവിധ്യമാര്‍ന്ന ടൂറിസം
ശ്രമങ്ങള്‍ക്ക് അനുയോജ്യമാണ് കടലുണ്ടിയെ ശ്രദ്ധേയമാക്കുന്നത്.
പടിഞ്ഞാറ് അറബിക്കടലും തെക്ക് പശ്ചിമഘട്ടത്തില്‍ നിന്ന് ഉല്‍ഭവിച്ച്
ഒഴുകുന്ന കടലുണ്ടിപ്പുഴയും കിഴക്ക് കടലുണ്ടി പുഴയുടെ കൈവഴികളും വടക്ക് ചാലിയാറുമായി സന്ധിക്കുന്ന വടക്കുമ്പാട് പുഴയും ബേപ്പൂര്‍ തുറമുഖവും സ്ഥിതിചെയ്യുന്നു.
സംഘകൃതികളില്‍ ചേരരാജാക്കന്മാരുടെ ഭരണ സിരാകേന്ദ്രമായി വിശേഷിപ്പിച്ച ഭതൊണ്ടി’ കടലുണ്ടിയാണെന്ന് പറയപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബേപ്പൂര്‍ തുറമുഖം വഴി വിദേശ ാജ്യങ്ങളുമായുള്ള കോഴിക്കോടിന്റെ വ്യാപാരബന്ധം വര്‍ദ്ധിപ്പിച്ചപ്പോള്‍ കടലുണ്ടിയും ചാലിയവും ഒരു വ്യാപാരകേന്ദ്രമായി വളര്‍ച്ച പ്രാപിക്കുകയും ഒരു ചരിത്ര പാരമ്പര്യത്തിന്റെ അവകാശികളാവുകയും ചെയ്തു.
ചേരരാജ്യവംശത്തിന്റെ അധീനതയില്‍ നിന്ന് ഈ പ്രദേശത്തിന്റെ ഭരണാധികാരം പരപ്പനാട്ട് വലിയ കോവിലകക്കാരുടെ നിയന്ത്രണത്തിലായി. 1531ല്‍ പരപ്പനാട് രാജാവ് പോര്‍ത്തുഗീസുകാര്‍ക്ക് കച്ചവട ആവശ്യത്തിന് ചാലിയത്ത് ഇടം നല്കുകയും അവരവിടെ കോട്ട നിര്‍മ്മിക്കുകയും ചെയ്തു. സാമൂതിരിയുമായുള്ള യുദ്ധത്തില്‍ കോട്ട തകര്‍ക്കപ്പെട്ടു. ചാലിയം ലൈറ്റ് ഹൗസിനു സമീപമുള്ള മുല്ലമേല്‍ എന്ന സ്ഥലത്തായിരുന്നു കോട്ട സ്ഥാപിച്ചത്. മാലിക് ദിനാറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇസ്ലാംമത പ്രചരണത്തിനു വന്ന
അറബികള്‍ മലബാറില്‍ ആദ്യമായി നിര്‍മ്മിച്ച ഏതാനും പള്ളികളില്‍ ഒന്ന്
ചാലിയത്തെ പുഴക്കര പള്ളിയായിരുന്നു. ടിപ്പുസുല്‍ത്താന്‍ ഫറോക്കില്‍
നിര്‍മ്മിച്ച കോട്ടയിലേക്ക് ചാലിയത്തു നിന്ന് ഒരു ഗുഹയിലുടെ
എത്തിചേരുവാന്‍ കഴിഞ്ഞിരുന്നുവത്രെ. വെടിക്കോപ്പുകളും മറ്റും ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ഈ ഗുഹയിലുടെയായിരുന്നുവത്രെ
കോട്ടയിലെത്തിച്ചിരന്നത്.
640 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച സുപ്രസിദ്ധ ലോകസഞ്ചാരി ഇബ്‌നുബത്തുത്ത ചാലിയം കടലുണ്ടി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മനോഹരമായ ഒരു ചെറുപട്ടണമായിരുന്നു ചാലിയവും കടലുണ്ടിയുമെന്നും ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍ നെയ്ത്തായിരുന്നുവെന്നും വിദ്ഗദ്ധരായ തൊഴിലാളികള്‍ നെയ്യുന്ന വസ്ത്രങ്ങള്‍ അതീവ മനോഹരങ്ങളായിരുന്നുവെന്നും ഇബ്‌നുബത്തുത്ത തന്റെ യാത്രാവിവരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1861 ല്‍ ബ്രിട്ടീഷുകാര്‍ മദ്രാസ്സില്‍ നിന്ന് മലബാറിലേക്ക് ആദ്യമായി
റെയില്‍വെ പാളമിട്ടിരുന്നത് കടലുണ്ടിയിലുടെ ചാലിയത്തേക്കായിരുന്നു.
റെയില്‍വെ കിണര്‍ ഇന്നും ചരിത്രസ്മാരകമായി നിലകൊള്ളുന്നു.
ഹൈദരാബാദ് നൈസാമിന്റെ മതകാര്യ ഉപദേശകനും ആസ്ഥാന മജിസ്‌ത്രേട്ടും കേരളത്തിലെ ഒട്ടേറെ മുസ്ലിം മത പണ്ഡിതന്മാരുടെ ഗുരുവുമായിരുന്ന ശിഹാബുദീന്‍ അഹമ്മദ് കോയ ശാലിയാത്തി 1946ല്‍ സ്ഥാപിച്ച ഒരപൂര്‍വ്വ ഗ്രന്ഥശേഖരം ചാലിയം പുതിറമ്പത്ത് പള്ളിയില്‍ ഇപ്പോഴും സ്ഥിതി ചെയ്യുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിദ്യാര്‍ത്ഥികളടക്കം ഈ വിദ്യാലയം ഉപയോഗപ്പെടുത്തുന്നു.
കടലുണ്ടിയുടെ ദേശീയോത്സവമാണ് കടലുണ്ടി വാവുത്സവം. കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഈ
ഉത്സവത്തോടുകൂടിയാണ്. ജാതിമതഭേദമന്യേ ഏവരും പങ്ക് കൊളളുന്ന കടലുണ്ടി വാവുത്സവവും നബിദിനവും കടലുണ്ടി സെന്റ് പോള്‍ പള്ളിയിലെ തിരുന്നാളും ആര്‍ഭാടപൂര്‍വ്വം നടന്നുവരുന്നു. ഒരു കാലത്ത് ചകിരി വ്യവസായത്തിന്റെ സിരാകേന്ദ്രമായിരുന്നു കടലുണ്ടി. കേരളത്തിനകത്തും പുറത്തും കടലുണ്ടി ചൂടിക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്റ് ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ലോക ഭൂപടത്തിലാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥാനം പിടിച്ചിരിക്കുന്നത്. ദേശാടന പക്ഷികളുടെ കളമൊഴി, കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ്വിലെ തണല്‍ വനങ്ങളുടെ ഹരിത ശോഭ, കടലുണ്ടിക്കടവ് പാലത്തില്‍ നിന്നുള്ള അസ്തമയ കാഴ്ച, അഴിമുഖത്തെ ജൈവ വൈവിധ്യങ്ങള്‍ എന്നിവയെല്ലാം
എത്ര കണ്ടാലും മതി വരില്ല. ചാലിയം പുലിമൂട്ടിലുടെ കടലിലേക്ക് ഒരു യാത്ര, ലൈറ്റ് ഹൗസില്‍ നിന്ന് കടലും കരയും ഒരു വീദൂര വീക്ഷണം,
കാല്‍വരിക്കുന്നില്‍ നിന്നും പെരിങ്ങോട്ടുകുന്നില്‍ നിന്നും ഗ്രാമഭംഗി
ആസ്വദിക്കുന്നതിനും ടൂറിസ്റ്റുകള്‍ക്ക് പ്രിയം ഏറിവരുന്നു.
ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്റ്റാച്ച്യൂവാണ് കാല്‍വരിക്കുന്നിലെ യേശുക്രിസ്തുവിന്റേത് കൗതുകകരമായ ഒരറിവാണ്.
മണ്ണൂരിലെ ബുദ്ധാശ്രമത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ഇന്നില്ല. നിലനിന്ന ഭൂമി ഒരു ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കടലുണ്ടി പുഴയിലൂടെ കടലുണ്ടി ബാലതിരുത്തിയും വലയം ചെയ്ത് സമൃദ്ധമായ കണ്ടല്‍വനങ്ങള്‍ക്കിടയിലൂടെയുള്ള തോണിയാത്രയും ചാലിയം ഫിഷ്‌ലാന്റും ബേപ്പൂര്‍ തുറമുഖവും ഫറോക്ക് പഴയ
റെയില്‍ റോഡ് പാലവും കണ്ടുകൊണ്ടുള്ള ബോട്ട് യാത്ര ഒരപൂര്‍വ്വ അനുഭൂതി തന്നെയാണ്. കടുക്ക ബസാറിനടുത്തെ അറബിക്കടലിലെ കടുക്ക എടുക്കലും കിഴ്‌ക്കോട്ടെ കടുക്ക കൃഷിയും കടലുണ്ടിയിലെ തടയിട്ട് മീന്‍ പിടുത്തവും ചാലിയത്തെ കക്ക വാരലുമെല്ലാംകടലുണ്ടിയുടെ തനത്പാരമ്പര്യ ജീവിതോപാധികളാണ്.
ആല്‍മരത്തിനുള്ളില്‍ ശിവലിംഗം സ്ഥിതിചെയ്യുന്ന ചാലിയം ശിവക്ഷേത്രവും ദേശ ക്ഷേത്രങ്ങളായ മണ്ണൂര്‍ ശിവക്ഷേത്രവും, പഴഞ്ചണ്ണൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും, കടലുണ്ടി വാവുത്സവത്തിന്റെ സിരാകേന്ദ്രമായ പേടിയാട്ട് ഭഗവതി ക്ഷേത്രവും, മണ്ണൂരിലെ പിടിപ്പഴി മഹാവിഷ്ണുക്ഷേത്രവും വിശ്വാസികള്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്ന ആത്മീയ കേന്ദ്രങ്ങളാണ്.
ചാലിയത്തെ പള്ളികളുടെ സമുച്ചയവും തച്ചുശാസ്ത്രത്തിന്റെ പ്രൗഡഭംഗി വിളിച്ചോതുന്ന ചാലിയം യാറവും അറക്കല്‍പാലസും തലയെടുപ്പോടുകൂടി നിലകൊള്ളുന്നു.
ചാലിയത്തെയും ബേപ്പൂരിലെയും ഉരു നിര്‍മ്മാണവും ആധുനിക
യന്ത്രങ്ങള്‍ക്കുപോലും അസാധ്യമായ മാപ്പിള ഖലാസികളുടെ മെയ്കരുത്തും ചരിത്രം കുറിച്ചുവച്ചതാണ്. സര്‍പ്പദംശനത്തിന് കോഴി ചികിത്സ ലോകത്തു തന്നെ ഒരപൂര്‍വ്വ സംഭവമാണ്. ഈ
ചികിത്സാരീതി തലമുറകള്‍ കൈമാറി പോരുന്നു.
ഓര്‍ക്കുക, നമ്മുടെ ഗ്രാമത്തിന്റെ മണ്ണും മനസ്സും വിലമതിക്കാനാകാത്ത ഒരപൂര്‍വ്വ നിധിയാണ്. ഇത് കാത്തുസൂക്ഷിക്കുമ്പോള്‍ സമൃദ്ധമായ ഒരു
ജീവിതമാര്‍ഗ്ഗമാണ് നമ്മെ തേടി വരുന്നത്.
(കനവ് സാംസ്‌കാരിക സമിതി പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Contact Details of Green Island Tourism Kadalundi

Contact Details of Green Island Tourism Kadalundi


Our Service:

BOATING
SIGHTSEEING
MANGROOVE FOREST VISIT
BIRD SANCTUARY VISIT
SPECIAL SEA FOOD

Green Island Tourism
Near Kadalundi Bird Sanctuary
Railway Station Road, Kadalundi,
Kozhikode Kerala - 673302

email: info@greenislandtourism.in,  greenislandtourism@gmail.com
website: www.greenislandtourism.in

Contact Number: 9539 338 338
                               9447 192 053




History Of Kadalundi

കടലുണ്ടിയുടെ ചരിത്രം 
HISTORY OF KADALUNDI - MALAYALAM



സംഘകൃതികളില്‍ ചേരരാജാകന്മാരുടെ ഭരണ സിരാകേന്ദ്രമായി വിശേഷിപ്പിച്ചിരുന്ന തൊണ്ടി കടലുണ്ടിയാണെന്ന് പറയപ്പെടുന്നു. രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട പെരിപ്ലസിന്റെ എരിത്രിയന്‍ കടല്‍യാത്ര എന്ന പുസ്തകത്തില്‍ കടലുണ്ടിയെ ഒരു തുറമുഖ പട്ടണമായാണ് വിശേഷിപ്പിക്കുന്നത്.
റോം, അറേബ്യ തുടങ്ങിയ വിദേശരാജ്യങ്ങളുമായി കടലുണ്ടിക്ക് അക്കാലത്ത് വിപുലമായ വ്യാപാരബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭദശയില്‍ രണ്ടാം ചേരരാജവംശത്തിന്റെ
അസ്തമയത്തോടെ നാടുവാഴിത്ത ഭരണക്രമമാരംഭിച്ചപ്പോള്‍ ഈ പ്രദേശത്തിന്റെ അധികാരം പരപ്പനാട് കോവിലകക്കാരുടെ കൈകളിലായി. പരപ്പനാട് രാജാവ് ഡച്ചുകാര്‍ക്ക് ചാലിയത്ത് കോട്ട നിര്‍മിക്കാന്‍ അനുമതി നല്‍കി. സാമൂതിരിയുമായുള്ള യുദ്ധത്തില്‍ കോട്ട പരിപൂര്‍ണമായും തകര്‍ന്നെങ്കിലും ചാലിയത്തെ മുല്ല എന്ന സ്ഥലത്ത് ഇന്നും കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം.
ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള തറക്കൂട്ടങ്ങളിലൂടെയായിരുന്നു
പരപ്പനാട് രാജവംശം ഭരണം നടത്തിയിരുന്നത്. കടലുണ്ടിയെ മണ്ണൂര്‍(മണ്ണൂര്‍ ശിവക്ഷേത്രം), കടലുണ്ടി(പഴഞ്ചണ്ണൂര്‍) എന്നൂ രണ്ടു തുറകളായി തിരിച്ചാണ് ഭരണം നടത്തിയിരുന്നത്. ഭൂമിയുടെ അവകാശം അതാത് ദേവസ്വത്തിനു കീഴിലുള്ള ജന്മിമാര്‍ക്കായിരുന്നു. കാലക്രമേണ ദേവസ്വങ്ങളുടെ അധികാരം പെറുമ്പറമ്പ്(മണ്ണൂര്‍), മനേഴി എന്നീ രണ്ട് തറവാട്ടുകാര്‍ക്കായി. ഇവര്‍ക്കു കീഴില്‍ പുന്നോളി കോറോത്ത്, പുന്നോളി ഇരുപ്പാട്ടില്‍, കുറ്റിക്കാട്ടില്‍, അമ്പാളി, കൂര്‍മ്മന്തറഷ പുതിയകം എന്നീ ജന്മിതറവാട്ടുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് ഈ പ്രദേശവും ഈ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായെങ്കിലും ഭൂവുടമ സമ്പ്രദായത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. 1861 ഓടെ കച്ചവടാവശ്യാര്‍ഥം ബ്രിട്ടീഷുകാര്‍ ചാലിയം വരെ റയില്‍പ്പാത നീട്ടി. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് മുഖ്യകേന്ദ്രമായി വികസിച്ചതോടെ റയില്‍പ്പാതകള്‍ നീക്കം ചെയ്‌തെങ്കിലും റയില്‍വേ കിണറും ലൈറ്റ് ഹൗസും ഫോറസ്റ്റ് ഡിപ്പോയും ഇന്നു തെളിവായി കാണാം. മാലിക് ദീനാറും ശിഷ്യന്മാരും പ്രാര്‍ഥിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന പുഴക്കരപള്ളി ചാലിയത്തെ ഏറ്റവും മികച്ച ചരിത്രശേഷിപ്പാണ്.

Kadalundi Tourism

About Kadalundi


Kadalundi is a well known tourist place in Kerala which is situated in Calicut district.
Kadalundi is also famous for its river which rises from the Cherakomban Mountains. The sight seeing in Kadalundi will provide a thrilling experience to the tourists. There are many tourist destinations in Kadalundi. Some of them are discussed below.

Kadalundi Tourism


(Picture: Boating of Green Island Tourism Kadalundi)


The interlinking of the rivers, sea and mountain makes Kadalundi a special place to visit for the tourists. The place is also rich in its bio-cultural diversity. The place Kadalundi is bordered by river Chaliyar, Vadakkumbad and the Kadalundi River. The first Community Reserve in India is also situated in Kadalundi. The reserve is situated in the 15 hector area between the Bay of Kadalundi River and the Arabian Sea. The Reserve itself is a prime attraction for the tourists coming to Kadalundi.

Another main attraction in Kadalundi is the Kadalundi Bird Sanctuary. It is situated near to the Kadalundi Community Reserve. Kadalundi Wildlife sanctuary is one of the best sanctuaries in India where we can see many migratory birds. About 135 species of birds has been identified in this place. Among these most of them are migratory birds and birds which are in a fear of extinction. Many tourists from India and outside India are coming here as it is one of the best bird watcher’s paradises in India.

The mangrove forests of Kadalundi are another attraction here. We can have a close view the mangrove and its biodiversity from the places like Mannarmad, C P Thuruthy, Panayammad, Balathuruthy etc. All the plants depicted in the ‘horthus malabaricus’ is situated in a garden near Chaliyam. The wood dippos of the forest authorities are also situated here. Chaliyam is historically known for its railway lines. One of the light house of Kozhikode is also situated in Chaliyam. Special permissions are needed to enter this light house. One can have a wide view of Kadalundi and Beppur Fort from the top of this light house.

The boating through the rivers of Kadalundi is another attracting feature here. The boating offers a beautiful view of the mangrove forest of Kadalundi. One can also see some small village cruises in the midst of the river for fishing purpose. This will be some rare seen for the tourists who are coming from the other countries who has never seen a river or a sea. So the tourism authorities of Kadalundi are taking a special care in these activities.

There are also many cultural and traditional institutions here which welcome the tourists.
‘Niramkaithakkotta’ in Kadalundi is a best example for that. It is situated in aplace known as Vallikkunnu which are in the boundaries of Kadalundi village. The feature is related the temple and was built centuries before. Here we can see many wood carvings which is related to the incidents in Ramayana (one of the epics of Hindus). The monkey species, popularly known as ‘Mochas’, can also be seen here. 

The St Poles church in Kadalundi situated in ‘Kottukunnu’ is also a tourist attraction.
The church is world famous for its statue of Jesus Christ. The statue is the biggest 
of Jesus in Asia. Besides the churches, there are also many ancient mosques also, like Chaliyam Masjid, Puzhakkara Masjid etc. The Puzhakkar aMasjid was built by the famous Malikdinar in the ancient times. It was on e the 11 mosques in Kerala built by Malikdinar. The temples like Sreekandeshwara, Pediyatt, Mannur is also famous. 

The boat building centers of Kadalundi is also a tourist destination. There are also provisions created to ride vehicles to inside of the sea via Chaliyam-Pulimood bay. This will be a special experience for the tourists. The journey in river ‘jangars’ will be a wonderful experience. Tourists can have a jangar journey between Beypore and Chaliyam. These river rides and traditional fishing harbours of kadalundi will surely be an unforgettable experience for the tourists.

Accessing Kadalundi


Kadalundi is situated 20 kms from the Kozhikode City. Kadalundi can be reached via Ferook and by a ‘jangar’ journey from Beypore. For those who like to have boating in kadaundi river and need to enjoy the traditional dishes of Kerala, Communist management of Kadalundi will provide the facilities. They also arrange for traveling facilities form Kozhikode.
Nearest Airport: Karipur Intenational Airport (50 kms)
Nearest Railway Station: Kadalundi Railway Station (2 kms), Kozhikode Railway Station (18 kms)

Kadalundi Bird Sanctuary

Kadalundi Bird Sanctuary




The Kadalundi Bird Sanctuary is spread over a cluster of islands in a scenic area surrounded by hillocks where the Kadalundi River flows into the Arabian Sea. The place is locally known as Kadalundi Nagaram.
This virgin land is the abode more than a hundred species of native birds and over 60 species of migratory birds, like seagulls, terns, sandpipers, sandplovers, red and greenshanks, turnstones, that flock here in large numbers from November to April.
A hillock nearby, which is 200 m above sea level, offers a splendid view of the river mouth and the sea. Kadalundi is also known for a wide variety of fish, mussels and crabs. The mangrove vegetation here shelters otters and jackels.

Getting there

Nearest railway station: Kozhikode, about 19 km
Nearest airport: Calicut International Airport, about 23 km from Kozhikode town

Location

Lattitude:11.129897, Longitude: 75.82552